Library/മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം ✦

Malayalam • 2024 • പ്രൊഫ.ശോഭീന്ദ്രൻ • Mathrubhumi Books

ആത്മാർത്ഥയുള്ള, ആർദ്രതയുള്ള എഴുത്ത്. ശോഭീന്ദ്രൻ മാഷേ എനിക്കറിയില്ല. വായനയിലൂടേയും സിനിമയിലൂടേയും അല്ലാതെ ഒരു ജോൺ അബ്രഹാമിനേയും അറിയില്ല. എങ്കിലും, അവർക്കൊപ്പം, അവർക്കിടയിൽ ഇരുന്ന ഒരാളെ പോലെ വായനക്കാരനെ തോന്നിപ്പിക്കാൻ ശോഭീന്ദ്രന്മാഷിന്റെ വരികൾക്ക് സാധിക്കുന്നു.

അതിസാഹിത്യമോ, സ്വയം പൊക്കലോ ഒന്നുമില്ല. ജോണിനെ വെള്ളപൂശാനുള്ള ശ്രമവും ഇല്ല. പക്ഷെ ജോൺ എന്ന സുഹൃത്തിന്റെ ഭ്രാന്തുകളെ വിശ്വസിക്കുകയും ജോണിന്റെ മരണത്തെ വിശ്വസിക്കാതിരിക്കുകയും ചെയ്ത സുഹൃത്തിന്റെ മനസ്സ് ആ പുസ്തകത്തിൽ ഉണ്ട്.