നാലഞ്ചു ചെറുപ്പക്കാർ

Link

ഇന്ദുഗോപൻ കഥയ്ക്കും കഥനത്തിനും ഒരു ഫോർമാറ്റ് ഉണ്ട്. ആൺ ഈഗോ, ഒരു സംഭവത്തെ ചുറ്റി പറ്റിയുള്ള കഥ പറച്ചിൽ, നാടൻ ഭാഷാ പ്രയോഗം, കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ, അതിൽ ചില മാസ് ഡയലോഗുകൾ, തിരക്കഥ പോലെ സീൻ ഓർഡറിൽ പറയുന്ന രീതി. ആ പാറ്റേർൺ ഇവിടേയും കാണാം. എന്നിരുന്നാലും കഥയ്ക്ക്. പശ്ചാത്തലത്തിനു ചില പുതുമകൾ ഉണ്ട്.

സാധാരണ ജീവിതങ്ങളെ പുസ്തകത്തിലേക്ക്, സിനിമാറ്റിക്ക് ആയി നടുമ്പോഴും അവരുടെ സ്വാഭാവികമായ ഗുണദോഷങ്ങൾ എഴുതാൻ ഉള്ള കഴിവാണ് ഒരേ അച്ചിൽ കഥ പറഞ്ഞിട്ടും ഇന്ദുഗോപന്റെ കഥകളെ ജനപ്രീയമാക്കുന്നത്. കഥയും പറച്ചിലും ഒന്നാണെങ്കിലും ആളുകൾ മാറുന്നുണ്ട്. അവരെ അത്രക്ക് നന്നായി കഥാകൃത്ത് മനസ്സിലേക്ക് വരയ്ക്കുന്നുണ്ട്.

ഒറ്റിരിപ്പിനു തീർക്കാം. ചെറിയ കഥയാണ്. ചെറിയ ആഖ്യാനവും.