കുറ്റം പറയാൻ ഇല്ലാത്ത ഒരു ചെറിയ പടം. കണ്ടിരിക്കാം, പക്ഷെ പടം ആടി ഉലഞ്ഞ് ഒരു വക്കും മൂലയും ഇല്ലാതെ പോവുന്നു. പ്രായം, കാലഘട്ടം, growing up, ബന്ധങ്ങൾ, ചിന്തകൾ ഇങ്ങനെ പലതും കൂട്ടി വായിക്കാൻ സിനിമ നോക്കുന്നെങ്കിലും, തമ്മിൽ ഒരു ബന്ധവുമില്ലാതെ, ഒരു അവിയൽ പരിവത്തിലാവുന്നു. അവിയൽ നല്ലതാണ്, പക്ഷെ ഇതതാവുന്നുമില്ല.
പല ഉപകഥകളും, സൈഡ് റേലിൽ നിന്ന് ഡീറേൽ ചെയ്യുന്നു. അച്ഛൻ മകൻ കോൺഫ്ലിക്റ്റുകൾ വലിച്ച് നീട്ടപ്പെടുന്നു. ബേസിലിന്റെ കാമിയൊ വെറുപ്പിക്കുന്നില്ലെങ്കിലും എപ്പിക്ക് ആവുന്നില്ല.