Movies/ഉള്ളൊഴുക്ക് ✦

Cover Image
Malayalam • 2024 • Christo Tomy • Amazon Prime

ഗംഭീര സിനിമ. Curry And CyanideCurry And Cyanide
I am uncertain if I like the series due to the excessive drama and unexpected portrayal of certain visuals. But the storytelling has a genuine soul. The story unfolds as it did in real life which a...
സംവിധാനം ചെയ്ത ക്രിസ്റ്റൊ ടോമി തനിക്ക് ഫിക്ഷനും ചെയ്യാമെന്ന് തെളിയിക്കുന്ന, ആർദ്രതയുള്ള, കാമ്പുള്ള, പക്വമായ സിനിമ. പാർവതിയടക്കം എല്ലാ അഭിനയതാക്കളും ഗംഭീരമാക്കിയെങ്കിലും ഇതൊരു 100% ഉർവ്വശി പടമാണ്. (മമ്മുട്ടി സിനിമ, മോഹൻലാൽ സിനിമ എന്നൊക്കെ പറയുന്നത് പോലെ ഉർവ്വശി സിനിമ എന്ന് പറയുന്നവയും വേണം; സൗത്തിന്ത്യയിൽ ആകെയുള്ളത് ഒരു ലേഡി സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ അത് ഉർവ്വശിയാണ്). ഭാവമാറ്റം, ഡയലോഗിലെ മോഡുലേഷൻ മുതൽ ക്ലൈമാക്സിലെ സീനിൽ പുരികം വരെ അഭിനയിക്കുന്നുണ്ട്. She knows to be loud, dramatic, subtle and realistic. പാർവതി റോൾ നന്നായി ചെയ്യുമ്പോഴും ചില മലയാള ഉച്ചാരണങ്ങൾ സ്റ്റൈലൈസ്ഡ് ആയി തോന്നി.

അത് ഗംഭീര ക്രാഫ്റ്റ് ആണ് സിനിമയുടേത്. എടുത്ത് പറയേണ്ട പശ്ചാത്തല സംഗീതവും (സുഷിൻ ശ്യാം), ഛായാഗ്രഹണവും (ഷെഹ്നാദ് ജലാൽ) ഉണ്ട്. മലയാളികൾ കാലങ്ങളായി റൊമാന്റിസൈസ് ചെയ്ത, പ്രണയവും ക്ലാരയും ആക്കിയ മഴയെ ഒരു ഗതികെട്ട, മൂടിയ അവസ്ഥയായി കാണിക്കാൻ തിരക്കഥക്കും ആർട്ടിനും കഴിയുന്നു. അത് സിനിമക്ക് തരുന്ന ആഴം ചില്ലറയല്ല.

എന്നാലും എവിടെ നിന്നാവും പുള്ളിക്ക് ഈ കഥ കിട്ടിയിട്ടുണ്ടാവുക? വെറും ആറേഴു മരണങ്ങൾ എന്ന് ലോകം വിചാരിച്ച, സഹതപിച്ച കൂടത്തായിയിലെ ഉള്ളൊഴുക്കാകാണോ കഥയിലേക്ക് ക്രിസ്റ്റൊയെ അടുപിച്ചത്? അങ്ങനെയാണെങ്കിൽ എങ്ങനെ വിഷവും കൊലയും പകയും ദുരഭിമാനക്കൊല മാറ്റി വച്ച് ഈ കഥയെഴുതാൻ പുള്ളിക്ക് സാധിച്ചു! ഞാൻ ആണെങ്കിൽ, ഇപ്പൊ വിഷം കൊടുക്കും, തലേണ ഇറുക്കുമെന്ന് വിചാരിച്ച് ഇരിപ്പായിരുന്നു!