സിനിമയുടെ പോസ്റ്ററും, ആദ്യ പാട്ടും ഒക്കെ കണ്ടപ്പോൾ പ്രതീക്ഷ പേസ് ഇതായിരുന്നില്ല. ചാപ്പക്കുരിശൊക്കെ പോലെ ഒരു സിനിമായാണ് പ്രതീക്ഷിച്ചത്. അത് കൊണ്ട് തന്നെ സിനിമയിലേക്ക് എത്താൻ സമയമെടുത്തു. സിനിമയിലെ ജിയോഗ്രഫി കല്ലുകടിയായി. സ്ഥലങ്ങൾ യഥാർത്ഥത്തിൽ അറിയുന്നത് കൊണ്ട് സമയവും ദൂരവുമായുള്ള അകലം തലയിൽ കയറി വന്നുകൊണ്ടിരിന്നു.
സിനിമയെ ആർദ്രമാക്കുന്നത് അത് പറയുന്ന ആൺ സൗഹൃദങ്ങളാണ്. എന്റെ പല സൗഹൃദങ്ങളിലും മാത്യൂസ് - കണ്ണൻ ബദ്ധത്തിന്റെ ഛായ ഉണ്ട്. ഏറെ അറിയുമെങ്കിലും അറിയാത്ത, സംസാരിക്കുമെങ്കിലും കാര്യങ്ങൾ തുറന്ന് പറയാത്ത പല സൗഹൃദങ്ങൾ. മാത്യൂസിനു (ബിജുമേനോൻ) അറിയുന്ന കണ്ണനും യഥാർത്ഥ കണ്ണനും തമ്മിലുള്ള അകലം മനസ്സാവുന്ന സമയത്തുള്ള ഒരു അവസ്ഥയുണ്ട്. നമ്മൾ മാത്യൂസ് ആവുന്ന അവസ്ഥ ഭീകരമാണ്.