സംഭവം ഒരു നാൻസിഡ്രു മോഡാണ്. ആകെ മൊത്തം രസവും, ഒരു ത്രില്ലുമുണ്ട്. പിന്നെ പിള്ളാരു കളിക്കുന്ന ഐറ്റം ഒരു വീട്ടമ്മ കയറി ചെയ്തപ്പോൾ, പ്രൈവസിയിലേക്കുള്ള എത്തിനോട്ടമായി തോന്നി. അപ്പുറത്തെ വീട്ടിലെ കാര്യങ്ങളിൽ ഇത്രയും തലയിടുന്ന അയൽവാസി എന്റെ കണ്ണിൽ വില്ലനാണ്. (അനുഭവം കൊണ്ടാണ്).
നല്ല ഫ്ലോ ഉണ്ട് സിനിമക്ക്. വേണമെങ്കിൽ ഊഹിക്കാവുന്നതാണെങ്കിലും ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളാണ്. നല്ല അഭിനയതാക്കളും. കഥയിലെ കാര്യകാരണങ്ങൾ (മോട്ടിവ്), ഇച്ചിരി ക്ലിഷെയായി തോന്നി. അത് പോലെ നസ്രിയ വീട്ടിൽ കയറി അമ്മച്ചോട് സംസാരിക്കുന്ന രീതി കേട്ട് "പോടി പുല്ലേ" എന്ന് ഫിലോമിനാ സ്റ്റൈലിൽ ഒരു കാച്ച് പ്രതീക്ഷിച്ചു. ഒരു ഉഗ്രൻ ജെ-കട്ട് ഉണ്ട്. വിറപ്പിക്കാൻ അത് മതി!