ഇങ്ക് ബ്ലോട്ടുകൾ കൊണ്ടുള്ള സൈക്കോളജിക്കൽ ടെസ്റ്റാണ് റോഷാക്ക് ടെസ്റ്റ്. ഒരേ ഇങ്ക് ബ്ലോട്ട് പലർക്കും പല രീതിയിലാണ് കാണാൻ സാധിക്കുക. അത് പോലെയാണ് ഈ സിനിമയുടെ കഥ പറച്ചിലും, അത് അനലൈസ് ചെയ്യേണ്ടതും, അതിൽ നിന്ന് ഉത്തരം കണ്ടത്തേണ്ടതും കാണികളാണ്.
അഭിനയതക്കളിൽ സർവ്വരും ഗംഭീരമാക്കിയ, മമ്മുട്ടിക്കൊപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമായിരുന്നു ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ എന്നിവരുടേത്. ഛായാഗ്രഹണവും മറ്റ് ടെക്നീഷ്യന്മാരും മിടുക്ക് കാണിച്ചപ്പോൾ മിധുൻ മുകുന്ദന്റെ സംഗീതം ഞെട്ടിച്ചു. എന്നിരുന്നാലും സിനിമയെ ഒരു മാസ്റ്റർ വർക്ക് ആക്കുന്നത് തിരക്കഥയും ഒതുക്കമുള്ള സംവിധാനമവുമാണ്. ആദ്യ സിനിമയിൽ നിന്നും നിസാം ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു.
ബാംഗ്ലൂരിലെ എറ്റവും മോശം തീയറ്ററുകളിൽ ഒന്നായ സംഗീത് തീയറ്ററിൽ ആയിരുന്നു ആദ്യമായി ഈ സിനിമ കണ്ടത്. സിനിമക്കാർ ചിന്തിക്കാത്ത വിധം 'ഡാർക്ക്' ആയിരുന്നു സ്ക്രിൻ. മുഴക്കമുള്ള ശബ്ദവും. വീണ്ടും പി വി ആറിൽ കണ്ടപ്പോഴാണ് പടത്തിന്റെ ശരിക്കുമുള്ള രൂപം കാണാൻ സാധിച്ചത്!