രസിയൻ പടം. ആദ്യ ഭാഗത്തെ പിള്ളാർ സെറ്റ് പി.ജി ജീവിതം നല്ല നൊസ്റ്റാൾജിയ ആയിരുന്നു. അമ്മാതിരി ഒരു സെറ്റപ്പിൽ ആയിരുന്നു ഞാനും ഒരു അഞ്ചാറു വർഷം. പിന്നീട് കഥ വളർന്ന രീതി, അർജ്ജുൻ അശോകിന്റെ വരവ്, സംഭാഷണങ്ങൾ, ഓട്ടം എന്നിങ്ങനെ സിനിമ വളർന്ന് വളർന്ന് വന്ന് സൃഷ്ടിച്ച എന്റർടേന്മെന്റും ഇമ്പാക്റ്റും കിടിലമാണ്. കഥപറച്ചിലും അതിലുപരി പശ്ചാത്തല സംഗീതവും പടത്തിന്റെ മൂഡ് നന്നായി സെറ്റ് ചെയ്യുന്നു.
ഒരു പ്ലോട്ടിൽ എറ്റവും റിസ്കുള്ള ആക്റ്റ്-3 പറയാത്ത സിനിമ നിർത്തി എന്നതാണ് ഈ സിനിമയുടെ ഗുട്ടൻസ്. അത് പറഞ്ഞിരുന്നെങ്കിൽ സാധനം ക്ലീഷെയാവാനും, ഫൺ-ഫസ്റ്റ് ആവാനും സാധിക്കില്ലായിരുന്നു. അത് പറയാതെ, സംഭവം കൊണ്ടുവന്നതിൽ പടം വിജയിച്ചു. തകർത്തു. ഒരു പ്രീയദർശൻ സ്കൂൾ ഓഫ് മേക്ക് ബിലീഫ് ഉണ്ട്.
സൗബിൻ വൃത്തിയായി ചെയ്തെങ്കിലും പ്രായവും രൂപവും റോളിനു ചേരാത്തതായി തോന്നി. അർജ്ജുൻ അശോകിന്റെ ലൈഫ് ടൈം പർഫോർമെൻസ് ആണ്. അത് പോലെ ഗാങ് ലീഡർ, കുളിക്കാത്തവൻ, സോമൻ തുടങ്ങിയ കൂട്ടുകാരുടേയും.
അപ്പുപ്പൻ ആന്റ് ദ ബോയ്സ് ഫേം ഗഡി അവൻ മധുപാലിനെ കളിയാക്കിയ അതേ സിറ്റുവേഷനിൽ എത്തിയത് ഒരു പോയറ്റിക്ക് ജസ്റ്റിസ് ആയി തോന്നി! (പുള്ളീടേ ട്രോൾ ഇഷ്ടമാണ്. പക്ഷെ വൻ സേഫ് സോൺ കളിയാണ്. മുഖ്യധാരാ മാസ് ഊളപ്പടങ്ങളെ തൊടില്ല. പണി മൊത്തം ദേവനും റിയാസ് ഖാനും.)