Movies/പ്രേമലു ✦

Cover Image
Malayalam • 2024 • Girish A. D., Kiran Josey

മലയാളത്തിലെ ആദ്യ ജെൻ-ആൽഫാ സിനിമ എന്ന് വേണമെങ്കിൽ വിളിക്കാം. ഗിരീഷിന്റെ മുൻ സിനിമകളും ചെറുപ്രായക്കാരെയാണ് കഥാപാത്രങ്ങളാക്കിയതെങ്കിലും ഇത്രയും ജെൽ ചെയ്തൊരു സിനിമ അപൂർവമാണ്. കഥ എന്നതിൽ അല്ല, മറിച്ച് പറച്ചിലിലും, അതിന്റെ മേക്കിങ്ങിലുമാണ് ആത്മാവിരിക്കുന്നത്.

നസ്ലെൻ ഒരു അസാധ്യ നടനാണ്. നല്ല ടൈമിങ്ങ്. നസ്ലെൻ-സംഗീത് പ്രതാപ് (അമൽ ഡേവിസ്) ഡയലോഗുകൾ പഴയ മോഹൻലാൽ-മുകേഷ് കോമ്പോ ഓർമ്മിപ്പിച്ചു. മറ്റഭിനയതാക്കളും കാര്യങ്ങൾ വെടിപ്പായി ചെയ്തു. വാണ്ടർലസ്റ്റും, ക്ലൈമാക്സ് ചെയ്സും എനിക്ക് വർക്കായില്ലെങ്കിലും അതൊന്നും ഓർക്കാൻ ഉള്ള സമയം തരാതെ സിനിമ വന്ന് ചിരിപ്പിച്ച് പോയി!