രസമുള്ള പ്ലൊട്ടായിരുന്നു. മനുഷ്യൻ, നീതി ബോധം, ന്യായം, അതിനെ ചോദ്യം ചെയ്യൽ, അതിനിടയിൽ വരുന്ന രാമായണ റഫറൻസ്. എല്ലാം കൊണ്ടും ഒരു മികച്ച സിനിമ സൃഷ്ടിക്കാൻ കഴിയുമായിരുന്നു.
ശ്രിലങ്കയിൽ കഥ നടക്കുന്നതും, അവിടെയുള്ള രാഷ്ട്രീയ അവസ്ഥയും ജീവിതവും കാണിക്കാൻ സാധിക്കുന്നതും, സിനിമാറ്റോഗ്രഫിയും സിനിമക്ക് സാധ്യതകൾ നൽകുന്നു. ശ്രീലങ്കൻ അഭിനയതാക്കൾ പുതുമ നൽകുമ്പോൾ, ഡയലോഗുകളിൽ, ഡയലോഗിന്റെ ഡെലിവറിയിൽ സംഭവം കൈവിട്ട് പോവുന്നു ദർശനയുടെ കാരക്ടർ കൊണ്ടുനടക്കുന്ന പുച്ഛഭാവം, റോഷൻ ചെയ്തിട്ടുള്ള ഗ്രേ ഷേയ്ഡുകൾ എന്നിങ്ങനെ പലതും പരന്ന ഡയലോഗുകൾക്കൊപ്പം കല്ലുകടികൾ ആവുന്നു.