വിനീത് ശ്രീനിവാസൻ എന്ന വ്യക്തി ഒരു ഭൂലോക ഫ്രോഡാണെന്നും പുള്ളി വിനയകുനയനായി നടക്കുമ്പോൾ മനസ്സിൽ നല്ല പുച്ഛിക്കലും ചീത്തവിളിയും ഒക്കെ ആണെന്നും എന്ന ഒരു തിയറി എന്റെ തലയിൽ പണ്ട് തൊട്ടേ ഉണ്ടായിരുന്നു. ഒരാൾക്ക് ഇത്ര പാവം ആവാൻ സാധിക്കില്ലല്ലോ! ആ തിയറിയുടെ ബേസ് എന്റെ തലയിൽ ഉള്ളത് കൊണ്ടാവണം സിനിമ എനിക്ക് വർക്കൗട്ടായി.
തീയറ്ററിൽ നിന്ന് കണ്ടവരിൽ നിന്നും നല്ലതും മോശവും ആയ അഭിപ്രായം കേട്ട ശേഷം, അത്ര വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് പടം കണ്ട് തുടങ്ങിയത്. സിനിമയിലേക്ക് എന്നെ കണക്ട് ചെയ്യാൻ ആദ്യ 10-15നു തന്നെ സാധിച്ചു. ആ എങ്കേജ്മെന്റ് ഫാക്ടർ പടം അവസാനം വരെ കൊണ്ട് പോയി. ക്ലൈമാക്സിൽ നല്ലവനായ ഉണ്ണിയായി മാറാതിരുന്നത് വലിയൊരു ആശ്വാസം ആയിരുന്നു.
ഈ റോളിൽ മറ്റൊരാളെ ചിന്തിക്കാൻ പാടാണ്. സിനിമ അവസാനം ഒരു 'മരണ' മാസ് ആവുന്നുണ്ടെങ്കിലും ആ എക്സാജറേഷനും മുകുന്ദൻ ഉണ്ണിയുടെ 'തോട്ട് പ്രോസസും', മലയാളത്തിൽ ശീലിക്കാത്ത എഡിറ്റും ഒക്കെ സംഭവം ഒരു ഡെക്കറേഷൻ ആക്കി.
സുരാജ് കലക്കി. അത് പോലെ മീനാക്ഷിയായി വന്ന ആർഷയും.