Movies/മഞ്ഞുമ്മൽ ബോയ്സ് ✦

Malayalam • 2024 • Chidambaram

ആരേയും ഫോക്കസ് ചെയ്യാതെ, എന്നാൽ എല്ലാ കഥാപാത്രങ്ങളിലേക്കും കാണികളെ ചേർത്ത് പിടിക്കാൻ സിനിമക്ക് കഴിയുന്നു. കാസ്റ്റിങ്ങിന്റെ മിടുക്കാണ്. എല്ലാവർക്കും എവിടെയോ കണ്ടു മറന്ന മുഖങ്ങളും സ്വഭാവങ്ങളുമാണ്. അറിയുന്ന ഒരു കവല പോലെ. അത് കൊണ്ടു തന്നെ അവരുടെ പ്രശ്നങ്ങൾ നമ്മുടേതാവുന്നു. സബ് പ്ലോട്ടുകൾ ഒന്നുമില്ലാതെ (സൗബിന്നൊരു ഗർഭിണി ഭാര്യ, ഭാസിക്കൊരു കാമുകി, ഒരുത്തനൊരു സാമ്പത്തിക പ്രശ്നം, വേറൊരുത്തനൊരു ബ്രേക്കപ്പ്… ഹായ്!) ക്ലീനായി കഥ പറഞ്ഞു എന്നതാണ് സിനിമയുടെ ക്രാഫ്റ്റ്. അത് പോലെ തന്നെയാണ് മോട്ടിഫുകളും.

കാസ്റ്റിങ്ങും ടെക്നിക്കൽ ബ്രില്യൻസും എടുത്ത് പറയേണ്ട സിനിമയാണ് ഇത്. പ്രത്യേകിച്ച് ഷൈജു ഖാലിദ്ദിന്റെ ഛായാഗ്രഹണവും, അജൻ ചാലിശ്ശേരിയുടെ സെറ്റും. അത്ര തന്നെ ഗംഭീരമാണ് സിനിമ മോട്ടിഫുകളിലൂടെ പറയുന്ന പലതും. പ്രത്യേകിച്ച് ക്ലൈമാക്സിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്. തള്ളാതെ കഥ പറഞ്ഞ് പോവാനും ഒരു കഴിവ് വേണം!