Movies/ഇരട്ട ✦

Cover Image
Malayalam • 2023 • Rohit M. G. Krishnan • Netflix

ബി. ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ Private or Broken Links
The page you're looking for is either not available or private!
എന്ന പുസ്തകത്തിൽ കേരളത്തിൽ നടന്ന ഒരു എസ് ഐ സോമന്റെ മരണത്തെ പറ്റി പറയുന്നുണ്ട്. ആ സംഭത്തെ പശ്ചാത്തലമാക്കി, അതിനു മുകളിൽ പണിഞ്ഞൊരു ഫിക്ഷനാണ് ഇരട്ട.

കഥനത്തിൽ പിഴവില്ലെങ്കിലും ചില കഥാപാത്രങ്ങളിൽ മാത്രം ഒത്തുങ്ങി പോവുന്ന കഥ പറച്ചിൽ സിനിമയുടെ പ്രശ്നമാണ്. സാധാരണ സിനിമകൾക്ക് മുകളിൽ നിൽക്കാൻ കൽപ്പുള്ള സിനിമയെ വലിച്ച് താഴ്ത്തുന്നത് മാലിനി-പരിണയം (അഞ്ജലി+ജോജു) പോലുള്ള ഭാഗങ്ങളാണ്. കഴമ്പും ആഴവും അത്തരം പിഴകൾ ഉള്ളപ്പോഴും അതിനെ over do ചെയ്തില്ല എന്നത് ഒരു ആശ്വാസമാണ്. ഗംഭീരമാക്കിയില്ല എന്നെയുള്ളു, കൊളമാക്കിയില്ല.

ജോജുവിന്റെ രണ്ട് രൂപങ്ങൾ, ഗംഭീരമാണ്. പലയിടത്തും തിലകനെ ഓർമ്മിപ്പിക്കുന്ന അഭിനയം. രണ്ടു പേരും തമ്മിൽ താടിയൊട്ടിച്ചും പാലുണ്ണി വച്ചും വേർതിരിക്കാതെ ഭാവം കൊണ്ട് മാത്രം മനസ്സിലാക്കാൻ കഴിയും വിധം രണ്ടായി നിൽക്കാൻ ജോജുവിനു കഴിഞ്ഞു.