It's a small-canvas, small-story, minimal movie. ലെയറുകൾ ഒന്നുമില്ല, ഒരൊറ്റ സിറ്റ്വുവേഷൻ, പത്തിൽ കുറവ് കഥാപാത്രങ്ങൾ, ഒരു ചെറിയ കാലയളവ്. അങ്ങനെ ചെറുതായി പറയണമെന്ന ഉദ്ദേശത്തിൽ എടുത്ത ഒരു സിനിമയാണിത്. ആ ഉദ്ദേശം തന്നെ സിനിമയുടെ engagement കുറയ്ക്കുന്നു. പതിനഞ്ച് മിനുറ്റിൽ ഒരു സംഭവം എന്ന രീതിയിൽ കഥ വളരാതെ നിൽക്കുന്നു. ഒരു സബ് പ്ലോട്ട് ഉണ്ടായിരുന്നെങ്കിൽ, ഒരു പാരലൽ ത്രെഡ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിപ്പിക്കുന്നു.
സിനിമയിലെ എറ്റവും നല്ല ഘടകം, അതിന്റെ യു.എസ്.പി ആയ ടെക്ക്-സ്റ്റോറി, ഹാക്കിങ്ങ് ഭാഗങ്ങൾ കൈകാര്യം ചെയ്ത രീതിയാണ്. ഇംഗ്ലീഷ് സിനിമയിൽ നിന്ന് കോപ്പി അടിച്ച സ്ക്രീനും നീല പെട്ടി വരച്ച ഇന്റർഫേസും ഒന്നുമില്ലാതെ, ടെക്ക് ടെക്കായി തന്നെ കാണിച്ച് പറഞ്ഞ് പോവുന്നു. ശരിയായി കാണിക്കണമെന്ന ബോധ്യം എഴുത്തുകാരനും സംവിധായകനും ഉണ്ട്.
ഹാക്കറിന്റെ ലാപ്പ്ടോപ്പിൽ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ, ഞാൻ ചെയ്ത ലോഗൊ ഒട്ടിക്കണമെങ്കിൽ അറിയാമല്ലോ, സജിനിനിം ഗിരീഷിനും എത്രമാത്രം വിവരമുണ്ടെന്ന്. ഏത്!.
ടെക്ക് വൃത്തിക്ക് ചെയ്യുന്നതിനൊപ്പം, ഹാക്കർ എന്നതിനുള്ള സ്റ്റിരിയോടൈപ്പിനെ നെസ്ലിനുമായി കൊണ്ടാസ്റ്റ് അടിപ്പിക്കുന്നതും, നാട്ടിലെ ടെക്കിചേട്ടനും ഇതൊക്കെ അറിയാമെന്ന വിധം കാണിക്കുന്നതും ഒക്കെ നന്നായി തോന്നി. നല്ല കാസ്റ്റിങ്ങും ആയിരുന്നു.