ഉഗ്രൻ! അത്യുഗ്രൻ! സ്ഥിരം ശൈലിയിൽ നിന്ന് മാറിയുള്ള ക്യാമറ, അതിനെ പൊളിച്ചെഴുതുന്ന എഡിറ്റ്. ഗംഭീര വിഷ്വലുകളും, ഇഫക്റ്റുകളും. പട്ടിണിയാണെങ്കിലും കളറാക്കി സെറ്റ് ആക്കുന്ന ആർട്ട് വർക്ക്. ചാക്ക് നൂലിൽ mi വാച്ച് കെട്ടി ഡീക്കോഡർ ആക്കുന്നതൊക്കെ കാണികൾ കണ്ട് ചിരിച്ച് മരിക്കുമെന്ന് എങ്ങനെ ഉറപ്പിക്കുന്നു മാഷേ!
കഥ, സംഭാഷണം, വിഷ്വൽ എല്ലാം ഒരുമിച്ചിട്ട് ഒരു മൊണ്ടാഷ് ഉണ്ടാക്കിയതാണ് സംഭവം. vfx ഇട്ട് കൊച്ചിയെ അങ്ങ് പൊളിച്ചെഴുതുന്നുണ്ട്. അതിനൊപ്പം നറേഷനിൽ, ഫ്ലാഷ് ബാക്ക് പറയാൻ മ്യൂറൽ പെയിന്റിങ്ങ് ഫോർമ്മാറ്റും! ആദ്യ പത്തുമിനുറ്റിൽ തന്നെ മൂഡിലേക്ക് എത്തിക്കാൻ സാധിക്കുന്നത് കൊണ്ട് സിനിമ ക്ലിക്കാവുന്നു.
ഗണേഷ് കുമാറിനെ കാലങ്ങൾക്ക് ശേഷം ഉപയോഗിക്കുന്ന സിനിമ എന്ന് വേണമെങ്കിൽ പറയാം. പുള്ളിക്ക് ആ റോൾ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. Irreplacable ആവുന്നുണ്ട്. എഴുത്തിന്റെ ഗുണമാണോ എന്നറിയില്ല, ഗോഗുൽ സുരേഷിനു അളന്ന് തുന്നിയ റോളായി തോന്നി അലൻ എന്ന കഥാപാത്രം. ജീവിതത്തിൽ ആദ്യമായി അനാർക്കലി മരിക്കാറെ സഹിക്കാൻ കഴിഞ്ഞതും ഈ പടത്തിലാണ്.
ഉഗ്രോഗ്രനായി രണ്ട് പേര് കൂടിയുണ്ട്. എ ഐ ആയി ശബ്ദം കൊണ്ട് അഭിനയിച്ച നമ്മടെ സ്വന്തം അബ്രുക്കയും, ഇടക്ക് കയറി ഗോൾ അടിക്കുന്ന മല്ലികാ സുകുമാരനും. രണ്ട് പേരും കൊറേ ചിരിപ്പിച്ചു.