Movies/ഭ്രമയുഗം ✦

Cover Image
Malayalam • 2024 • Rahul Sadasivan, T. D. Ramakrishnan • Sony Liv

നല്ല കാഴ്ചാനുഭവം. അഞ്ച് അഭിനയതാക്കളേ ഉള്ളുവെങ്കിലും അതി ഗംഭീര പ്രകടനങ്ങൾ. ഹൊറർ മിത്ത് എന്ന ജോണറിൽ കഥ പറഞ്ഞ് പോവുന്ന രീതി. കഥക്ക് പണ്ട് കേട്ട രീതികളോ, ഐതിഹ്യമാലയുടെ ശൈലിയോ ഒന്നുമില്ല. ചെറിയ കാൻവാസിൽ പറഞ്ഞ് പോവുന്ന ഒരു വലിയ സിനിമ. ഡയലോഗുകളിൽ ചില കല്ലുകടിയുണ്ടെങ്കിലും പ്രകടനത്തിലൂടെ അതിനെ ഒളുപ്പിക്കാൻ അഭിനയതാക്കൾക്ക് സാധിക്കുന്നു.

കാഫ്റ്റ് സൈഡ് അതിഗംഭീരമാണ്. കണ്ട് ശീലിക്കാത്ത ബ്ലാക്ക് ആന്റ് വൈറ്റ് മുതൽ അത്ഭുതമെന്ന് പറയാവുന്ന പശ്ചാത്ത സംഗീതം വരെ സിനിമയുടെ കാഴ്ചയെ ഗംഭീരമാക്കുന്നു. ഛായാഗ്രാഹകൻ ഷഹനാദ് ജലാന്റെ എറ്റവും മികച്ച വർക്കെന്ന് ഉറപ്പിക്കാം. അത് പോലെ ക്രിസ്റ്റൊ സേവിയർ എന്ന സംഗീത സംവിധായകൻ പ്രതീക്ഷ നൽകുന്നു.

കഥാപാത്രങ്ങൾക്ക് മാനറിസങ്ങൾ കൊണ്ടുവരുന്നതിനും തന്റെ ശബ്ദം കൃത്യമായ മോഡ്യുലേഷനിൽ ഉപയോഗിക്കാനുമുള്ള മമ്മുട്ടിയുടെ കഴിവിന്റെ മറ്റൊരു ഉദാഹരണമാവുന്നു ഈ സിനിമ. അർജ്ജുൻ അശോക് ഗംഭീരമാക്കിയെങ്കിലും ഞെട്ടിച്ചത് സിദ്ധാർത്ഥ് ഭരതനാണ്. അടുക്കളയിലും മറ്റുമുള്ള ലാഘവത്തോടുള്ള 'വെട്ടി പുഴുങ്ങൽ' എന്ത് ക്ലാസ് ആയാണ് ഫലിപ്പിക്കുന്നത്.