Movies/ബോഗയ്ൻവില്ല

Malayalam • 2024 • Amal Neerad, Lajo Jose • Aleph Books
Cover Image

റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പതമാക്കിയാണ് സിനിമ. മൂലകഥ തന്നെയാണ് പ്രശ്നമാവുന്നതും. നോവൽ ഒരു ആഖ്യാന ശൈലിക്കൊക്കെ ശ്രമിക്കുന്നെങ്കിലും തുടക്കത്തിൽ തന്നെ സസ്പെൻസ് മനസ്സിലാക്കാൻ സാധിക്കുന്നു. മുഴച്ച് നിൽക്കുന്ന സംഭാഷണവും, എഡിറ്ററുടെ അഭാവവും വായനയ്ക്ക് കല്ലുകടിയാവുന്നു. ക്രൈമിനെ നീട്ടി വലിച്ച് വിശദീകരിക്കുമ്പോൾ പുസ്തകം അറുബോറൻ ആവുന്നു. 'എനിക്കറിയാമടൈ, നീ ബാക്കി പറ' എന്ന് വായനക്കാരൻ എഴുത്തുകാരനോട് പറയുന്ന അവസ്ഥയിലേക്ക് എത്തുന്നു!

അങ്ങനെ ഒരു നോവൽ സിനിമ ആക്കിയാൽ എന്ത് തന്നെയാവാം (തേങ്ങ എത്ര അരച്ചാലും താളല്ലേ കറി!) ആദ്യ പകുതി ഗംഭീരമാണ്. നല്ല കഥ പറച്ചിലും, അതിനു കൃത്യമായ ഫീൽ നൽകാൻ സാധിക്കുന്ന ക്രാഫ്റ്റും. Broken and unorganised ആയി കഥ പറഞ്ഞ് പോവാനും, അത് വഴി കഥാപാത്രത്തിന്റെ internal choas കാണിക്കാനും സാധിക്കുന്നു.

എന്നാൽ രണ്ടാം പകുതി കൈവിട്ട് പോകുന്നു. ആഴമില്ലാത്ത കഥയും പഴയ സിനിമകളിൽ പോലും ദ്രവിച്ചതായി തോന്നിപ്പിക്കുന്ന, regressive ആയ, ഒരാവശ്യം ഇല്ലാത്ത ഫ്ലാഷ് ബാക്കും, കല്ലുകടിക്കുന്ന ഡയലോഗുകളും സിനിമ തുടക്കത്തിൽ നൽകിയ സാധ്യതകളെ തല്ലിക്കെടുത്തുന്നു. ജ്യോതിർമയി ഗംഭീരമാണ്. മറ്റഭിനയതാക്കളും തെറ്റില്ല. ഫഹദ്ദിന്റെ കഥാപാത്രം underwritten ആണ്. ഫഹദ്ദിലെ നടനെ സിനിമ ഉപയോഗിച്ചില്ല; വെറും സ്റ്റാർ വാല്യു കാസ്റ്റിങ്ങ് ആക്കി.