കയ്യടക്കത്തോടെ ചെയ്ത സിനിമ. ഇങ്ങനെയും പോലീസ് കഥ പറയാം എന്ന് തോന്നിപ്പിക്കുന്ന, മാന്യമായ കഥ പറച്ചിൽ. തോറ്റവന്റെ കഥ പറയുന്നതിനു വേണ്ട ഒരു കാവ്യഭംഗി സിനിമക്കുണ്ട്. ത്രില്ലർ സിനിമ എന്നതിലുപരി അന്വേഷിപ്പിൻ കണ്ടെത്തും ഒരു പോലീസ് പ്രൊസീജിയൽ പടമാണ്. കണ്ട് ശീലമില്ലാത്ത സിനിമാ ശൈലി അതിനുപകരിക്കുന്നുമുണ്ട്.
രണ്ട് കേസുകൾ രണ്ടുപകുതിയായി തിരിച്ചതിൽ ഒരു കല്ലുകടി തോന്നി. ഇന്റർവെൽ ബ്ലോക്ക് എന്ന സാധ്യത പോയത് കൊണ്ടാവാം. ആദ്യ ക്രൈം, ഇൻവെസ്റ്റിഗേഷൻ, അവസാനിക്കുമ്പോൾ ഉള്ള ട്വിസ്റ്റ് എന്നിവ അപ്രതീക്ഷിതമായിരുന്നു. രണ്ടാം ക്രൈമിലും അന്വേഷണത്തിലും അതേ നിലവാരം കൊണ്ടുവന്നപ്പോഴും അവസാന ട്വിസ്റ്റ് ഒഴുവാക്കാൻ കഴിയാതത് നായകന്റെ കഴിവു കേടായി തോന്നി. കണ്ടിരിക്കാവുന്ന സിനിമയാണ്. കാലങ്ങൾക്ക് ശേഷം കൊലപാതകങ്ങളിൽ നിന്ന് സൈക്കോപ്പാതുകളെ മാറ്റി 'സാധാരണക്കാരെ' തിരിച്ച് കോണ്ടുവന്നതിനു നന്ദി!