നല്ല സിനിമയാണ്. ആദ്യത്തെ ചില സീനുകളിൽ ഇഴച്ചിലുണ്ടെന്നൊഴിച്ചാൽ കേട്ടിരിക്കാൻ കൊള്ളാവുന്ന ഒരു കഥ പറച്ചിലാണ്. Misdirection ആണ് ഉദ്ദേശിക്കുന്നതെങ്കിലും, പലതും പ്രവചിക്കാവുന്നവയാണ്. പിന്നെ പതിയെ സിനിമക്കൊരു ഓളം വരും.
ടെക്നിക്കലി സിനിമ നല്ലതാണെങ്കിലും 3ഡി ആക്കാൻ വേണ്ടി കൊണ്ടുവന്ന പല ഇഫെക്റ്റുകളും കൈവിട്ട് പോവുന്നതായും, ആകെമൊത്തമുള്ള ഫ്ലോ തന്നെ ബാധിക്കുന്നതായും തോന്നി.