Movies/ആവേശം ✦

Malayalam • 2024 • Jithu Madhavan • Amazon Prime

നായകന്മാരെ മാസ് സിനിമകളിൽ ലൗഡ് ആയി കൊണ്ടുവരുമ്പോൾ; ലൗഡ് ആയ ഒരു കഥാപാത്രമുണ്ടാക്കി, അതിനെ സട്ടിൽ ആയി കൊണ്ടുവരുന്നതിലാണ് ജിതുവിന്റെ മിടുക്ക്. അതും അത്ര ലൗഡ് കഥാപാത്രങ്ങൾ ചെയ്യാത്ത, അഭിനയിക്കാൻ അറിയുന്ന ഫഹദിൽ നിന്നും ആവുമ്പോൾ അത് ഗംഭീരമാവുന്നു.

രണ്ട് വേഷങ്ങളുള്ള, രണ്ട് ഭാവങ്ങളുടെ കഥാപാത്രങ്ങൾ മലയാള മാസ് സിനിമയിൽ വന്ന് പോയിട്ടുണ്ട്. അതിൽ ജയകൃഷ്ണൻ മുതൽ ജഗ്ഗന്നാഥൻ വരെയുണ്ട്. അവരിൽ നിന്ന് മാറി, കഥാപാത്രം ഒരാളായി നിൽക്കുകയും, കാണികൾ അതിൽ രണ്ട് രംഗയേ കാണുകയും ചെയ്യുന്നതിൽ സിനിമ ക്ലിക്ക് ആവുന്നു. ആ മൊമന്റ് തൊട്ട് ഫഹദ്ദ് എന്ന നടനും, സമീർ തഹീർ എന്ന ഛായാഗ്രാഹകനും, സുഷിൻ എന്ന സംഗീത സംവിധാകനും ആറാടുകയല്ല, അഴിഞ്ഞാടുകയാണ് എന്ന് നമ്മൾ മനസ്സിലാക്കുന്നു. Total, but Controlled Choas. ശേഷം ചരിത്രം!