Movies/ആടുജീവിതം

Cover Image
Malayalam • 2024 • Blessy

16 വർഷം ഒരു സിനിമക്ക് പിന്നിൽ മാത്രം സഞ്ചരിച്ച സംവിധായകന്റേയും അത്രയും കാലം അതിനൊപ്പം നിന്ന നടന്റേയും, വേഷപകർച്ചക്ക് വേണ്ടി ഭാരം കുറച്ചതും തുടങ്ങിയ എല്ലാ അധ്വാനങ്ങൾക്കും സലാം നൽകിക്കൊണ്ട് പറയട്ടേ, എനിക്ക് സിനിമ വർക്ക് ആയില്ല.

ആടുജീവിതം എന്ന പുസ്തകം നജീബിന്റെ അവസ്ഥയിൽ ഫോക്കസ് ചെയ്യുമ്പോൾ സിനിമ ഒരു സർവൈവൽ സ്റ്റോറി ആവൻ ശ്രമിച്ചത് പോലെ തോന്നി. നജീബിന്റെ പൂർവകാലവും മരുഭൂമിയിൽ എത്തിക്കഴിഞ്ഞുള്ള അവസ്ഥയും പെട്ടന്ന് കട്ട് ഷോട്ടുകളിലൂടെ പറഞ്ഞ് പോയപ്പോൾ ആട്'ജീവിതം' അതിൽ നിന്നും ഇല്ലാതായത് പോലെ തോന്നി. നോവലിലെ പല സന്ദർഭങ്ങളും ആദ്യ പകുതിയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.

കഥാപാത്രങ്ങൾക്ക് വേണ്ടത്ര ഡെപ്തില്ലാത്തതായി അനുഭവപ്പെട്ടു. പ്രതേകിച്ച് അർബാബിനും അമലാപോളീനും. മുതലാളി, ഭാര്യ എന്നിങ്ങനെയുള്ള ബേസിക്ക് റോളിൽ മാത്രം അവർ ഒതുങ്ങുന്നു. വ്യക്തിത്വം ഇല്ലാതെ. പല സിനിമാറ്റിക്ക് കഥ പറച്ചിലും പഴഞ്ഞനും പറഞ്ഞ് തേഞ്ഞതുമായി തോന്നി.