ഐതിഹ്യമാലയിൽ വരാത്ത ഒരു പ്രദേശത്തിലെ കഥകൾ പറയുന്നു എങ്കിലും, ഐതിഹ്യമാലയുമായി ചേർത്ത് വയ്ക്കാനുള്ള ആഴമോ, എഴുത്തിലെ വലിപ്പമോ ഈ പുസ്തകത്തിനില്ല. ഐതിഹ്യമാല സൃഷ്ടിക്കുന്ന ഒരു ഭൂമിക സൃഷ്ടിക്കാൻ ഇതിനു സാധിക്കുന്നില്ല. പല കഥകളും documentation മാത്രമായി ഒതുങ്ങുന്നു. ഭാഷാപരമായി ഐതിഹ്യമാലയേ കോപ്പി അടിക്കാൻ ശ്രമിക്കുന്നില്ല. അത് ഭാഗ്യമായി.
ഒരു പക്ഷെ, മറ്റൊരുപേരിൽ ഇറക്കിയിരുന്നെങ്കിൽ ഇങ്ങനെ താരതമ്യപ്പെടുത്തില്ലായിരുന്നു. പക്ഷെ, മറ്റൊരു പേരിൽ ഇറക്കിയാൽ ഞാൻ വായിക്കുമായിരുന്നോ?