രസമുള്ള ടൈറ്റിലുള്ള ചെറിയ ബുക്ക് എന്നത് മാത്രം കണ്ട് എടുത്തതാണ്. രണ്ട് ദിവസത്തിൽ, അഞ്ചു ഭക്ഷണത്തിനിടയിൽ വായിച്ച് തീർത്തു. ഓരോ പേജും, അതിൽ പറയുന്ന, പണ്ട് യാത്ര ചെയ്ത ഹൈദ്രാബാദും കേരളവും ദിണ്ടിഗലും ഒക്കെ വായയിൽ കപ്പലോടിച്ചു. ഏതോ തീറ്റപ്രിയൻ സുഹൃത്തിന്റെ ഡയറി കട്ട് വായിക്കുന്ന പോലെ തോന്നാൻ തുടങ്ങി.
കേരളത്തിലെ എൻ എം ആർ എന്ന വാക്യം കണ്ടപ്പോൾ സങ്കടം വന്നു. വൈ നോട്ട് പാലക്കാട്! അടുത്ത പേജിൽ യാക്കര ഫിഷ് കട വന്നപ്പോൾ എന്റെ പാലക്കാടൻ ദേശീയത കോരിത്തരിപ്പിച്ചു. അപ്പൊ ദേ വരുന്നു, ഭക്ഷണമല്ലാത്ത കഥഭാഗത്ത് കാലിഗ്രഫിയും ഭട്ടതിരിമാഷും! കോരിത്തരിച്ചു.