പ്രൊഫഷനൽ പന്തുകളിക്കാരൻ പ്രൊഫഷനൽ പാട്ടുകാരനായി മാറിയ കഥയിലെ നായകനാണ് നമ്മടെ ഷഹബാസ് അമൻ. എപ്പോൾ പ്രൊഫഷനൽ എഴുത്തുകാരൻ കൂടി ആയി എന്ന് വേണമെങ്കിൽ പറയാം! നല്ല ഭാഷയാണ് - വാക്കുകൊണ്ട് ഡ്രിബ്ലിങ്ങ് എന്ന സബ് ടൈറ്റിലിനു തന്നെ എന്തൊരു ചന്തമാണ്.
വായനക്കാരൻ, കൺസ്യൂമർ എന്ന ചിന്തയില്ലാതെ തനിക്ക് പറയാനുള്ളത്, വളരെ ഒപ്പിനിയനേറ്റഡ് ആയത്, തന്റേതായ ഭാഷയിൽ പറഞ്ഞ് പോവുകയാണ്. എഴുത്തിന്റെ രീതി ചിന്തക്കനുസരിച്ചും കാര്യത്തിനനുസരിച്ചും മാറും. ഒരു തരത്തിൽ ബുക്കിന്റെ എഡിറ്റർ നമ്മളാണ്. നമ്മളെ ഇരുത്തുന്ന, നമ്മുക്കൊപ്പമിരുന്ന് 'ലൈവ്' ആയി കാര്യം പറയുന്നത് പോലെ തോന്നും.
സ്വന്തം ചിന്തകൾ, തനിക്ക് തന്നെ പലപ്പോഴായി ഇ-മെയിൽ രൂപത്തിൽ അയച്ചത്തിന്റെ എഡിറ്റഡ് വർഷൻ എന്ന് പറയുമ്പോഴും, ഒരു ബ്ലോഗിനെക്കാൾ ഈർപ്പമുള്ള, കെളക്കാൻ ഒക്കുന്ന 'ഡിജിറ്റൽ ഗാർഡന്റെ' സ്വഭാവമുണ്ട് എഴുത്തുകൾക്ക്. പഴയ ഡേറ്റിൽ പബ്ലിഷ് ചെയ്യുന്നതിനു പകരം, ചില ലേഖനങ്ങളുടെ വർഷൻ 2 വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. പ്രത്യേകിച്ച് സിനിമ പാട്ടെഴുത്തിന്റെ ലേഖനത്തിൽ.