പൾപ്പെഴുത്താണ് അൻവറിന്റേത്. അത് ആവശ്യമുള്ള സന്ദർഭങ്ങളിൽ, കൊള്ളാവുന്ന ഒരു സേതുരാമയ്യർ പടം കാണാനുള്ള മൂഡിൽ (ഒന്നും രണ്ടും, വേണമെങ്കിൽ മൂന്നും.) ആണെങ്കിൽ ഒരു കൈ നോക്കാവുന്ന സംഭവമാണ്.
ഒരുപാട് കഥാപാത്രങ്ങളും കാര്യങ്ങളും നിരത്തി ആദ്യ ഭാഗം സൃഷ്ടിക്കാൻ പുസ്തകത്തിനു കഴിയുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് മനസ്സിലാവുമ്പോഴേക്കും എങ്ങനെ സംഭവിച്ചു എന്നറിയാൻ വായനക്കാരനെ 'ഇരുത്താൻ' സാധിക്കുന്നുണ്ട്. ക്ലൈമാക്സ് പുതുമ കുറവാണെങ്കിലും വലിയ മോശവുമല്ല. പൾപ്പിനപ്പുറം എഴുതാൻ പുള്ളി ശ്രമിക്കുന്നില്ല. അത് കൊണ്ടു തന്നെ വായിച്ച് നീങ്ങാവുന്ന, പേജ് ടേർണർ ആണ് എഴുത്ത്. പെരുമാൾ എന്ന അന്വേഷകനെ പുള്ളി പണ്ടേ ഡിഫൈൻ ചെയ്തത് കൊണ്ട്, അതിലും സമയം പോവുന്നില്ല.