Library/പരിണാമം ✦ ❷

Malayalam • 1989 • M.P. Narayana Pillai • DC Books

മൂലകഥ, അത് പറയാൻ ഉദ്ദേശിക്കുന്ന തീം, അതിന്റെ രാഷ്ട്രീയം, പുസ്തകം പറയുന്ന രാഷ്ട്രീയം അങ്ങനെ പല നിലയിൽ, പല രീതിയിൽ വായിച്ചെടുക്കാവുന്ന ഒരു ക്ലാസിക്ക് ആണ് പരിണാമം. തുടക്കത്തിലെ ബിൾഡ് അപ്പ്, അത് ഇതിനു ശേഷം ഇറങ്ങിയ സിനിമകളിൽ പോലും കാണാൻ സാധിക്കാത്ത അത്രയും സിനിമാറ്റിക്കും വിഷ്വൽ ഹെവിയും ആണ്. കെട്ടിറങ്ങാൻ സമയമെടുക്കുന്ന സ്റ്റോറി ടെല്ലിങ്ങ്.

സർക്കാർ, സർക്കാർ സംവിധാനങ്ങൾ അങ്ങനെ പലതിനേയും എടുത്ത് അടിക്കുന്ന, കൊടയുന്ന സന്ദർഭങ്ങളും ഡയലോഗുകളും പുസ്തകത്തിൽ ഉണ്ട്. ഫ്ലാഷ് ബാക്കിലും മറ്റ് ചില സമയങ്ങളിലും വലിവ് തോന്നിയെങ്കിലും, it's a page turned and enagaing narration.

90കളിലെ മലയാള സിനിമയിലേക്ക് പറിച്ച് നടാൻ പറ്റിയ, അങ്ങനെ വിഷ്വലൈസ് ചെയ്യാൻ പറ്റി ഒരു ഐറ്റമാണ് പരിണാമം. ആഴത്തിലുള്ള കഥയിലേക്കെത്താതെ സർഫസ്സിൽ പറ്റി ഇരുന്നാൽ, പരിണാമത്തിലെ മുഖ്യമന്ത്രിക്ക് അടിക്കുറുപ്പ് സിനിമയിലെ സുകുമാരനെ മുഖ്യമന്ത്രിയുമായി സാമ്യം തോന്നാം. കേർണലായി സോമനും, നായകനായി മമ്മൂട്ടിയും, ശേഷനായി തിലകനും, മത്തായി ആയി ക്യാപറ്റൻ രാജുവും…