മലയാളം ഗ്രാഫിക്ക് നോവൽ എന്ന 'അസാധാരണത്വമാണ്' എന്നെ ഈ ബുക്കിലേക്ക് അടുപ്പിച്ചത്. ഈ പുസ്തകം വായിക്കുന്നത് മുൻപായിരുന്നെങ്കിൽ അതൊരു ഭാഗ്യമെന്ന് പറഞ്ഞേനേ! വായനക്ക് ശേഷം സങ്കീർണ്ണമായ ഒന്നാണ് ഭാഗ്യം.
അതിഗംഭീരമാണ് പുസ്തകം. കഥ, ഭാഷ, വര, നാടകീയത എല്ലാം ഒന്നിനൊന്ന് മെച്ചം.ഒരു പരുക്കൻ സിനിമ കണ്ട പോലെ വിയർത്തെഴുനേൽപ്പിക്കുന്ന വരയും വാക്കുകളും. ഘടനയിൽ കൊണ്ടുവരുന്ന സൂക്ഷാംശങ്ങൾ, വാക്ക്പ്രയോഗങ്ങൾ, വരയും നിറങ്ങളും അങ്ങനെ പലതും കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഗതികെട്ടിരിക്കുന്ന ജീവിതത്തിൽ, പ്രവർത്തിയിലും ജോലിയിലും ജീവിതത്തിലും കാണിക്കാത്ത ശുഭാപ്തിവിശ്വാസം ഒരു കെട്ട് ചീട്ടിനുമുന്നിൽ അണപൊട്ടി ഒഴുകുന്ന കഥാപാത്രത്തിന്റെ കഥയാണ് പന്നിമലത്ത്. അത് അസാധ്യമായി അവതരിപ്പിക്കാൻ ജോഷിക്ക് സാധിക്കുന്നു.