Library/പാലം അപകടത്തിൽ ✦

Malayalam • 1983 • Veloor Krishnankutty • SPCS India

പഞ്ചവെടിപ്പാലത്തിന്റെ ആദ്യ ആഖ്യാനം. അതി ഗംഭീരമാണ്. വായിക്കുമ്പോൾ തലയിൽ ആദ്യം വരുന്നത് പത്രത്തിലും മാസികയിലും കണ്ട പല കാർട്ടൂണുകളാണ്. അത് കൊണ്ട് തന്നെ സിനിമ ആകിയപ്പോൾ ഡയലോഗ് എഴുതാൻ കെ ജി ജോർജ്ജ് യേശുദാസനെ വിളിച്ചതിൽ അത്ഭുതമില്ല.

സിനിമയോളമില്ല ഈ എഴുത്ത്. ഇത് ചെറിയ കാൻവാസിൽ ഒരു സർക്കാസ്റ്റിക്കായി രാഷ്ട്രീയത്തെ സമീപിക്കുന്നതോടെ തീരുന്നു. പല കഥാപാത്രങ്ങളും പിന്നീട് സിനിമയിൽ വരുന്നതാണ്. അവരൊന്നും ഇല്ലെങ്കിലും ഇത് വായിച്ചിരിക്കാവുന്ന, ചിരിച്ച് മറയാവുന്ന, ഒരു പൊളിറ്റിക്കൽ സറ്റയർ തന്നെയാണ്.