കേരളത്തിലെ ക്രിമിനൽ കേസുകളിൽ ശാസ്ത്രീയ തെളിവുകൾ നൽകി, പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക്കിനും അന്വേഷണങ്ങളിൽ പ്രാധ്യാനം കൊണ്ടുവന്നതിൽ ഏറെ സംഭാവന ചെയ്ത ഉമാദത്തൻ സാറിന്റെ പുസ്തകം. മലയാളം കണ്ട എറ്റവും മികച്ച അനുഭവക്കുറിപ്പുകളിൽ ഒന്ന് ഇതെന്നതിൽ സംശയമില്ല. അത്ര ഗംഭീര അനുഭവങ്ങളാണ്. ഗംഭീരമായ വിവരണമാണ്. He is master in detailing the content, context and curiosity. അത് കൊണ്ട് തന്നെ ഒരു അനുഭവക്കുറിപ്പിനും മുകളിൽ ഒരു ക്രൈം ഫിക്ഷൻ വായിക്കുന്ന ആവേശത്തിൽ, ആർത്തിയോടെ വായിക്കാൻ പറ്റുന്ന പുസ്തകമാണിത്. സുകുമാരക്കുറുപ്പിന്റെ ഭാഗമൊക്കെ വരുമ്പോൾ അങ്ങ് രോമാഞ്ചം വരും. (കുറുപ്പ് സിനിമ പോലെ പീറ മാസ് അല്ല).