ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ'. ജാതി എന്ന ചിഹ്നത്തെ സമൂഹം എത്രത്തോളം മനുഷ്യനിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് വരച്ച് കാണിക്കുന്ന നോവൽ. അത്മകഥയുടെ രീതിയിലുള്ള ആഖ്യാനം. തമിഴ് സാഹിത്യം പോലെ ചെറിയ വരികളും, സാധാരണ പദപ്രയോഗങ്ങളും. എങ്കിലും മനുഷ്യനെ ഏറെ സ്പർഷിക്കുന്ന ദുരിതത്തിന്റെ ശക്തമായ ഭാവങ്ങൾ നിറഞ്ഞൊഴുകുന്ന കഥ.
അമ്മ ഭയത്തോടെ ഇരുന്ന് ഉണ്ടു. പിന്നെ ചോറും അവളും വേറെയല്ലാതെയായി. ഒരു മൃഗവും ഇത്ര വൃത്തികേടായി ഭക്ഷണം കഴിക്കില്ല എന്ന് തോന്നി. കാരണം, മൃഗം ഒരിക്കലും ഇത്രയും വിശപ്പ് അറിഞ്ഞിട്ടുണ്ടാകില്ല. മൃഗങ്ങൾക്ക് വർത്തമാനകാലത്തിന്റെ വിശപ്പ് മാത്രമേയുള്ളൂ