Library/മഞ്ഞവെയിൽ മരണങ്ങൾ ✦ ❷

Malayalam • 2011 • Benyamin • DC Books

ബെന്യാമിന്റെ എഴുത്തുകളിൽ വച്ച് എനിക്ക് പ്രിയപ്പെട്ടത് മഞ്ഞവെയിൽ മരണങ്ങളാണ്. എഴുത്തിന്റെ ഓളം, കഥ പറഞ്ഞ് പോവുന്ന രീതി, ആഖ്യാനത്തിലെ ഫ്ലാഷ്ബാക്കും ചരിത്രവും ഡീഗോ ഗാർഷ്യയും, ക്ലൈമാക്സും അങ്ങനെ പലതും അതിനെ പ്രിയപ്പെട്ടതാക്കി.

കല്ലുകടിയായി ആദ്യ വായനയിൽ തോന്നിയ ഭാഗം മെർളിന്റെ മരണമാണ്. കഥ പറയുമ്പോൾ തന്നെ നമ്മൾ പ്രതീക്ഷിക്കുന്ന ഒന്നായി ആ കഥാപാത്രത്തിന്റെ മരണം, ഒരു ചീറ്റിപ്പോയ സസ്പെൻസ്. അത് കൊണ്ട് തന്നെ രണ്ടാം വായനയിൽ ആ ഭാഗം പരന്നതായി തോന്നി. രണ്ടാം വയനയിൽ അന്ത്രപേർ കുടുംബം, കുടുംബ വീടൊക്കെ വായിച്ചപ്പോൾ പെട്ടന്ന് എഴുത്ത് ബെന്ന്യാമിനിൽ നിന്ന് ടി.ഡിയേക്ക് എത്തിയ പോലെ തുടങ്ങി.

പി. കെ രാജശേഖരൻ സാറിന്റെ ബുക്ക്സ്റ്റാൾജിയ പോഡ്കാസ്റ്റ് ആണ് രണ്ടാം വായനക്ക് കാരണമായത്. 1950കളിൽ ഡീഗോഗാർഷ്യയെ പറ്റി ഇന്ത്യൻ മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും, വല്യേടത്ത് ലൈബ്രറി ഒരു പെൺ ലൈബ്രറിയും, ആന്ത്രപ്പേർ ലൈബ്രറി ഒരു ആൺ ലൈബ്രറിയും ആണ് എന്ന (കുമ്പളങ്ങി നൈറ്റ്സുമായി പാരലൽ വരക്കാവുന്ന) ആശയവും, നെസ്തോറിയൻ വാദത്തിന്റെ ആഴങ്ങളും ഒന്നുകൂടി വായിക്കാൻ തോന്നിപ്പിച്ചു.

വി കെ ശ്രീരാമൻ എഴുതിയ ക്രിസ്റ്റി അന്ത്രപ്പേറിന്റെ ചരിത്രം, ചാഗോസിയൻ ജനതയെ അവഗണിക്കുന്നു (രാജ്യത്തിന്റെ, ജനതയുടെ രാഷ്ട്രീയ പ്രമേയം മറന്ന്, ചേര രാജ്യം എന്ന ആശയം കൊണ്ട് വരുന്ന എക്സിമിസ്റ്റ് രാഷ്ട്രീയം പറയുന്നു) എന്ന വി സി ശ്രീജിന്റെ വിമർശനം എന്നിവ സമയം കിട്ടുമ്പോൾ തപ്പി വായിക്കണം.