മലയാളത്തിന്റെ പ്രിയ സിനിമ 'മണിചിത്രത്താഴിന്റെ' ഓർമ്മകളാണ് ഈ പുസ്തകത്തിന്റെ മുക്കാൽ ഭാഗവും. ഒരു സ്ഥിരം ഓർമ്മക്കുറിപ്പിൽ നിന്നും കഥ വന്ന വഴിയാണ് ഫാസിൽ പറയാൻ ശ്രമിക്കുന്നത്. എവിടെ തുടങ്ങിയെന്നും, എന്ത് ചിന്തിച്ച്, എന്തിലേക്കെത്തി, അത് എന്തായി വളർന്നെന്ന് അധികം പരത്താതെ, കൗതുകം നിലനിർത്തിക്കൊണ്ട് തന്നെ പറയുന്നു.
നിമിത്തമെന്നും അനുഗ്രഹമെന്നും മറ്റും പേരുകൾ വിളിച്ച് തന്റൊപ്പം നിന്ന, കഥയ്ക്കും സിനിമക്കും പലതരത്തിലുള്ള സംഭാവനകൾ ചെയ്തവരെ, എണ്ണമിട്ട്, attribute ചെയ്തു കൊണ്ട്,ഈ മഹാ സിനിമ ഒരു കൊളാബ്രേറ്റിവ് വർക്കാണെന്ന് പറയുകയാണ് ഫാസിൽ. മറ്റേ, ഓവർ വിനയം മോഡ് അല്ല. വൃത്തിയായി തന്നെയാണ് ക്രഡിറ്റ് ചെയ്യുന്നത്.
മറ്റ് ലേഖനങ്ങളു കൊള്ളാം. വായിച്ചിരിക്കാൻ ഇമ്പമുള്ള, പെട്ടന്ന് നീങ്ങുന്ന, മടുക്കാത്ത എഴുത്ത്.
*കുറിപ്പ് : തിരക്കുകൾ കാരണം റീറിലീസ് കാണാൻ സാധിച്ചില്ല. അങ്ങനെ ഇരിക്കുന്ന എന്നെ വിളിച്ച്, സിനിമയെ കുറിച്ചും ഈ പുസ്തകത്തെ പറ്റിയും പറഞ്ഞ്, അതിലെ ഒരു ഭാഗം വിസ്തരിച്ച്, അതിന്റെ ക്ലൈമാക്സ് ഫോട്ടൊ ആയി അയച്ച് തന്ന് എന്നെ കൊണ്ട് വായിപ്പിച്ച്, ഔട്ട് ഓഫ് സ്റ്റോക്ക് ആയ പുസ്തകം തപ്പി വാങ്ങിപ്പിച്ച ഋഷിക്ക് നന്ദി! മാതൃഭൂമി സൈറ്റിൽ ഔട്ടോഫ് സ്റ്റോക്ക് കാണിക്കുന്ന ബുക്ക് എത്തിച്ച് തന്ന BookCarryക്കും നന്ദി! *