Library/മലയാളി മെമ്മോറിയൽ

Malayalam • 2022 • Unni R. • DC Books

കണ്ണൂർ യാത്രക്കിടയിൽ ഒപ്പം കൂടിയ പുസ്തകം. ഒരുവട്ടം വായിക്കാവുന്ന, രസിപ്പിക്കുന്ന ചില 'സെറ്റിങ്ങുകളും', പ്രയോഗങ്ങളും ഉണ്ട് പുസ്തകത്തിൽ. കഥാ സന്ദർഭവും മുൻപ് പറഞ്ഞ ആ പ്ലാറ്റ്ഫോമുമാണ് ഗംഭീരം. ചില ചാട്ടങ്ങളിൽ വെട്ട് ശു ആണ്.

  • വാത്സ്യായനൻ. ഒരു സഞ്ജയൻ ടച്ചിൽ തുടങ്ങി എങ്കിലും (രുദ്രാക്ഷമാഹാത്മ്യം ഓർമ്മ വന്നു) അത്രത്തോളം വലുതാവാനോ, കാരിക്കേച്ചർ ആവാനോ സാധിച്ചില്ല. തുടക്കത്തിലെ കേമത്തം അവസാനത്തില്ല.
  • അളകാപുരി. നല്ല കഥ പറച്ചിലാണ്. നല്ല കഥാപാത്രമാണ്, ആശയവും. ഒന്ന് വലിഞ്ഞെന്ന് തോന്നുന്നതിനു മുൻപെ നല്ല വിധത്തിൽ അവസാനിപ്പിച്ചു.
  • മാവ് വെട്ടുന്നില്ല. കാമകേളിയുടെ കഥ വിവരിക്കുന്ന രീതി, അതിന്റെ സംഭാഷണ സൂക്ഷ്മതകൾ, വയസും ലിംഗവും മാറുമ്പോളുള്ള മാറ്റങ്ങൾ, അങ്ങനെ പലതും ഗംഭീരമാണ്. പെട്ടന്ന് ക്ലൈമാക്സിലേക്ക് കിടക്കാൻ ധൃതി കൂട്ടിയോ എന്ന് സംശയം തോന്നി. (അവസാന ഭാഗം അത്ര പിടിച്ചില്ല)
  • ഒരു നാടൻ സംഭവം. ഓ സംഭവം ഒന്നുമല്ല. ചില വാക്കുകൾ കൊള്ളാം.
  • മലയാളി മെമ്മോറിയൽ. തുടക്കത്തിൽ ഇത്തിരി കല്ലുകടി അനുഭവപ്പെട്ടു. എഴുത്തിന്റെ ഭംഗിയിൽ ഊളത്തരം പറയുന്ന മോഡൽ. എന്നാൽ പോയ വഴി ഗംഭീരമായി. നല്ല അവസാനവും, ഡയലോഗും.
  • ഒരു പകൽ ഒരു രാത്രി. തുടക്കവും പിന്നീടും രണ്ട് കഥ പറച്ചിലാണെങ്കിലും ഒന്ന് ഫ്ലോയിൽ എത്തിയാൽ നല്ല രസമുള്ള നറേഷനാണ്. പ്രവചനവും, അതിന്റെ രീതിയും, പ്രവചനം തന്നിലേക്ക് നീളുമ്പോൾ മൃഗമായി മാറുന്ന മനുഷ്യനും ഒക്കെ ഗംഭീരമാണ്. നല്ല വായനാനുഭവം.