Library/ലളിതം

Cover Image
Malayalam • 2024 • Belbin P. Baby • Litmus

ഒരുപാട് സിനിമകളിൽ നമ്മളെ ഞെട്ടിച്ച, അഭിനയ പ്രതിഭയായ കെ.പി.എ.സി. ലളിതയുടെ വലിയ ഫിലോഗ്രഫിയിൽ നിന്നും ചിലതെടുത്ത്, അവരുടെ അഭിനയത്തെ പറ്റി, ആ സിനിമളുടെ അണിയറ പ്രവർത്തകർ ഓർക്കുന്ന ലേഖങ്ങളാണ് ഇതിലെ ഉള്ളടക്കം. അവർ തിരഞ്ഞെടുത്ത സിനിമകൾ ഗംഭീരമാണ്. മതിലുകളിലെ നാരായണിക്കും, കനൽക്കാറ്റിലെ ഓമനയ്ക്കും, മണിച്ചിത്രത്താഴിലെ ഭാസുരയ്ക്കും, പവിത്രത്തിലെ പുഞ്ചിരിക്കും ജീവൻ നൽകിയ കലാകാരിക്കുള്ള നല്ല ആദരമാണ് ഈ തിരഞ്ഞെടുപ്പ്.

ആത്മാർത്ഥമായ, ലളിതയുടെ നഷ്ടത്തെ ഓർത്ത് വിലപിക്കുന്ന എഴുത്തുകളാണെങ്കിലും കാര്യമായ ആഴമോ പരപ്പോ എഴുത്തുകൾക്കില്ല. അത് കൊണ്ട് തന്നെ ഒരു ഗംഭീര വായന ആവുന്നില്ല.