ഒരോ തവണ വായിക്കുമ്പോഴും പല ഭാഗങ്ങളിൽ ഉടക്കി നിൽക്കുന്ന, പുതിയ മാനങ്ങൾ നൽകുന്ന ഒരു പുസ്തകമാണ് ഖസാക്ക്. ആദ്യവായനയിൽ എനിക്കത്ര ഗംഭീരമായി തോന്നിയില്ല. പിന്നീട് ചർച്ചകളിൽ നിന്നുമാണ് അതെന്റെ വിവരക്കേടാണെന്നും, ഖസാക്കിനെ കണ്ട് പണിഞ്ഞ പല പുസ്തകവും ഞാൻ വായിച്ചത് കൊണ്ടാണ് 'നറേഷനൺ ബ്രില്യൻസ്' എനിക്ക് കത്താതെ പോയതെന്നും മനസ്സിലാവുന്നത്.
അതിനിടയിലാണ് ഖാസാക്കിന്റെ ഇതിഹാസം ദീപൻ ശിവരാമൻ നാടകമാക്കിയപ്പോൾ അവർക്കൊപ്പം പ്രവർത്തിക്കാനും അനുബന്ധ ചർച്ചകളുടെ ഭാഗമാവാൻ കഴിഞ്ഞതും. പിന്നീട് നാടകം കണ്ടപ്പോൾ, പർസ്പെക്റ്റീവ് പലതും മാറി പോയി.
കൊല്ലങ്ങൾക്ക് ശേഷം പി.കെ രാജശേഖരൻ സാറിന്റെ ഖസാക്കിനെ പറ്റിയുള്ള പോഡ്കാസ്റ്റ് എപ്പിസോഡാണ് വീണ്ടും വായിക്കാൻ തോന്നിപ്പിച്ചത്. ഇത്തവണ ഫോകസ് എന്തുകോണ്ടോ രവിയിൽ ആയിരുന്നു.
ഒന്ന് രണ്ട് വീഡിയോകൾ കൂടി എന്റെ to-watch ലിസ്റ്റിൽ ഉണ്ട്. അത് കൂടി കാണണം. ഒരുപക്ഷെ വീണ്ടും വായിക്കണം.
അനുബന്ധം
ഖസാക്കിന്റെ ഇതിഹാസം മാസത്തിൽ/കൊല്ലത്തിൽ ഒരിക്കൽ വായിക്കുന്ന അവസ്ഥയിൽ എത്തി, അതൊരു രോഗമായി തോന്നിയാൽ, മാറ്റാൻ എളുപ്പമാണ് - തസ്രാക്ക് എന്ന ഒരു ഗ്രാമം പാലക്കാടുണ്ട്, ഓ വി വിജയനു ഖസാക്ക് കാണിച്ച് കൊടുത്ത ഗ്രാമം. തലയിൽ ഉള്ള ഫിക്ഷനേയും ഫാന്റസിയേയും കൊല്ലാൻ ആ ഗ്രാമം ഒരിക്കൽ സന്ദർശിച്ചാൽ മതി.