Ponniyin Selvan

Link

തമിഴിലെ എറ്റവും പോപ്പുലറായ ഒരു ഹിസ്റ്റോ-ഫിക്ഷൻ എന്ന 'താര പരിവേഷം' അറിഞ്ഞ ശേഷമാണ് ഞാൻ പുസ്തകം വായിക്കാൻ തീരുമാനിക്കുന്നത്. ചേര-ചോള-പാണ്ഡ്യ കഥ ഇംഗ്ലീഷിൽ വായിക്കാൻ ശ്രമിച്ചെങ്കിലും, ആ തർജ്ജമയുടെ രണ്ട് ഭാഗമേ അന്ന് നെറ്റിൽ നിന്ന് കിട്ടിയുള്ളു. 2016ൽ ആദ്യ ബുക്ക് പകുതി വായിച്ച് നിർത്തിയത് ട്വിസ്റ്റ് അറിയാതെ ടെൻഷൻ അടിക്കേണ്ട എന്ന് വിചാരിച്ചായിരുന്നു.

മണിരത്നത്തിന്റെ സിനിമ ഇറങ്ങുന്നതിനു തൊട്ടുമുൻപാണ് KukuFM സമ്പൂർണ്ണ ഓഡിയോ ബുക്ക് ഇറക്കിയത് അറിയുന്നത്. വില ഒരു ബിരിയാണിക്കും താഴെ ആയത് കൊണ്ട് കേൾക്കാൻ തുടങ്ങി. തമിഴ് സാഹിത്യം, തമിഴ് പ്രേമസംഭാഷണം തമിഴിൽ തന്നെ കേൾക്കാൻ സാധിച്ചത് നന്നായി എന്ന് പിന്നീട് സിനിമയുടെ മലയാള പരിഭാഷ കണ്ടപ്പോൾ തോന്നി.

നറേറ്റർ എന്ന റോളിലാണ് എഴുത്തുകാരൻ തന്നെ പ്രതിഷ്ഠിക്കുന്നത്. എവിടെയോ നടന്ന കഥ കൽക്കി നമ്മളോട് പറയുകയാണ്. തുടങ്ങുന്നത് തന്നെ നമ്മളെ 1000 കൊല്ലത്തിനു മുന്നേക്ക് ക്ഷണിച്ച് കൊണ്ടാണ്. ഒരു കഥാപ്രാസംഗികന്റെ ശൈലിയാണ് കഥ പറച്ചിലിനു. സംഭവം പൾപ്പാണ്. കഥാപാത്രങ്ങളെ കൃത്യമായി സൃഷ്ടിക്കാനും സംഹരിക്കാനും കഥാകാരനു സാധിക്കുന്നുണ്ട്. അതിനെ ചരിത്രത്തിന്റെ ഭാഗമാക്കുക എന്ന ഫോർമ്മറ്റിനു വേണ്ടിയും, geographic refernce കിട്ടാനും കൽക്കി നല്ല പണിയെടുത്തിട്ടുണ്ട്.

സിനിമ പുസ്തകത്തിന്റെ പകുതി പോലുമില്ല. പ്രത്യേകിച്ച് രണ്ടാം ഭാഗം. തെനാലി സിനിമയിൽ 'പാതി വിഴുങ്ങി മീതിയല്ലോ പേശണം' എന്നോ മറ്റുമുള്ള ഡയലോഗ് ഓർമ്മ വന്നു. അത് കൊണ്ട് തന്നെ സിനിമ ഇഷ്ടമായവർ ഈ ബുക്ക് വായിക്കാൻ ശ്രമിക്കുക.