Mahaveeryar

Link

അബ്രിഡിനെ പോലൊരു സംവിധായകൻ, നിവിനിനെ പോലൊരു ഹീറോയെ, അതും ആസിഫ് അലി പോലൊരു കോ-കാസ്റ്റിങ്ങ് വച്ച് ഈ സൈസ് പടമെടുക്കാൻ തുനിയുന്നത് ഒരു സംഭവമാണ്. അടിമുടി എക്സ്പിരിമെന്റൽ ആണ്. മോട്ടിഫും ഫിലോസഫിയും ഒക്കെ തന്നെ ആണ് സിനിമയുടെ മുഖഭാവവും. അത് കൊണ്ട് തന്നെ ഒരു active watching സിനിമ ആവശ്യപ്പെടുന്നുണ്ട്.അല്ലെങ്കിൽ സിനിമ തീരുമ്പോൾ രാജാവിനെ പറ്റിയും കേസിനെ പറ്റിയും ഒക്കെ ചിന്തിച്ചിരിക്കും.

ന്യായം നീതി എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു എന്നും, അത് കാലത്തോടും കാലഘട്ടത്തിലെ അധികാരത്തോടും എത്രത്തോളം ചേർന്നിരിക്കുന്നു എന്നതുമാണ് പ്രധാന ചർച്ചാ വിഷയം. അതിനൊപ്പം മനുഷ്യർ എങ്ങനെ ബിംബങ്ങളെ സൃഷ്ടിക്കുന്നു, സ്ത്രിളോട് നീതിക്കുള്ള കാഴ്ചപ്പാട്, സിസ്റ്റം സംരക്ഷിക്കുന്നവർ, രാജ്യസ്നേഹം/ദ്രോഹം എന്നിങ്ങനെ പല കാര്യങ്ങളും സിനിമക്കുള്ളിൽ വരുന്നു. മിക്കവാറും എല്ലാവരും നന്നായി ചെയ്തിർട്ടുണ്ട്.

ഒരു നിവിൻ പടമായി സിനിമ നിൽക്കുന്നില്ല. ഒരു തരത്തിൽ സിനിമ ഒരേ കാര്യത്തിലെ രണ്ട് സത്യങ്ങളിൽ ഒന്ന് വിശ്വസിച്ച്, മറ്റേതിനെ എതിർക്കുന്ന ലാലു അലക്സ് / വിജയ് മേനോൻ എന്നിവരുടേതാണ്. ക്ലീഷെകൾ നല്ല കുറവാണ്, നല്ല ക്രാഫ്റ്റാണ്.