Kerala Crime Files

Link

അജുവിനു പോലീസ് വേഷം ചേരുന്നു എന്ന് മാത്രമല്ല, ഓവർ ആക്കാതെ, ഊളയാവാതെ ഇരിക്കാനും സാധിക്കുന്നുണ്ട്. കഥാപാത്രത്തിനു വേണ്ട പക്വത കൊണ്ടുവരാൻ അജുവിനു സാധിക്കുന്നുണ്ട്. കുരിയനായി വന്ന ലാലിനു അഭിനയിക്കാൻ അറിയാമെന്ന് പറയണ്ടല്ലോ! ആ റോൾ പുള്ളീടെ കൈയ്യിൽ ഭദ്രമായിരുന്നു. ഡബ്ബിങ്ങും നല്ലതായിരുന്നു. നല്ല വൃത്തിക്ക് കഥ പറഞ്ഞ് പോവാൻ സീരീസിനു സാധിക്കുന്നുണ്ട്. അനാവശ്യ ജമ്പും ഹമ്പും ജമ്പനും തുമ്പനും ഒന്നുമില്ല. നല്ല താളം. ഇടക്കുള്ള ഒരു എപ്പിസോഡ് ഇച്ചിരി വലിഞ്ഞെങ്കിലും കഥ ആവശ്യപ്പെടുന്ന പിരിമുറുക്കം നിലനിർത്താൻ സാധിച്ചത് കൊണ്ട് തന്നെ ഒറ്റ ഇരിപ്പിൽ ബിഞ്ച് ചെയ്യവുന്ന ഒരു സീരീസ് ആവാൻ കേരളാ ക്രൈം ഫയലിനു സാധിച്ചു.