Kaathal - The Core

Link

സിനിമ പറയാൻ ഉദ്ദേശിച്ച പ്രമേയം, പ്രമേയത്തോട് സിനിമ പുലർത്തുന്ന രീതി, കഥ അവശ്യപ്പെടുന്ന പേസ്, പ്രമേയത്തിനൊത്ത പശ്ചാത്തലം എന്നിവ സിനിമയിലെ ഗംഭീര ഘടകങ്ങളാണ്. മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിൽ നിന്ന് വ്യക്തമാവുന്ന മാത്യൂസിനുള്ളിൽ കൺഫ്യൂഷനും ഗിൽറ്റും അതിഗംഭീരവും ആണ്.

വൃത്തിയുള്ള സംവിധാനമാണെങ്കിലും സിനിമ എന്ന വിഷ്വൽ മീഡിയത്തിലേക്ക് വരുമ്പോൾ അവിടെ ഉണ്ടാക്കാവുന്ന പല ഡെപ്തുകളും സോഫറ്റിക്കേഷനും സിനിമ മറക്കുന്നു. പ്രത്യേകിച്ച് ഛായാഗ്രഹണം സിനിമയെ ഒരുപടി മുകളിലേക്ക് കൊണ്ടുപോവുന്നില്ല എന്ന് മാത്രമല്ല, ഒരു പടി താഴ്ത്തുകയും ചെയ്യുന്നു. പല ഫ്രേമുകളും അനാവശ്യവും കഥാപാത്രങ്ങളിൽ നിന്ന് കാണിയെ അകറ്റുന്നതും ആവുന്നു.

മോശമല്ലാത്തെ എഴുത്തിനെ, ഭേദപ്പെട്ട രീതിയിൽ സംവിധാനം ചെയ്ത, ഗംഭീര അഭിനയമുള്ള സിനിമക്ക് ടെക്ക്നിക്കൽ ബ്രില്യൻസ് കൂടി ഉണ്ടായിരുന്നെങ്കിൽ, സിനിമാ എന്ന ക്രാഫ്റ്റിനു വേണ്ടി പ്രയത്നിച്ചിരുന്നുവെങ്കിൽ ഒരു മാസ്റ്റർ പീസ് നമുക്ക് കിട്ടേണ്ടതായിരുന്നു. ആ സാധ്യത പോയി.

എങ്കിലും ജിയോ ബേബിയോട് നന്ദിയുണ്ട്. ജ്യോതികയെ റോളിനു പാകമാക്കിയതിനു. സിനിമക്ക് ആവശ്യമുള്ള വിധം 'ഒതുങ്ങി' അഭിനയിപ്പിച്ചതിനു. ഈ റോളിനു മഞ്ജു വാര്യറെ വിളിക്കാതിരുന്നതിനു.