കപ്പിത്താന്റെ ഭാര്യ

Link

യാത്രക്ക് കൂട്ടായി കിട്ടിയ പുസ്തകം. ഇതിനൊപ്പം വാങ്ങിയതും വായിച്ചതും മറൈൻ കാന്റീൻമറൈൻ കാന്റീൻ
56 പേജ് പുസ്തകം, അതിൽ ഷെറീഫ് വരച്ച ചിത്രം പത്തെണ്ണം. പേജിന്റെ ലേയൗട്ടിന്റെ ഭാഗമായുള്ള കട്ടിയുള്ള ബോർഡർ. ചുരുക്കി പറഞ്ഞാൽ ഒരു 36-40 പേജ് വരും. അതിൽ ആദ്യ ചില ഭാഗങ്ങൾ ഗംഭീര ഫികഷൻ സാധ്യതകൾ കാണിച്ചു. പെ...
ആണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അമൃതാണ്. ആല്ലാതെ നോക്കുമ്പോൾ മോശം പറയാനില്ലാത്ത വായിച്ച് പോവാവുന്ന രസമുള്ള ഒരു പുസ്തം.

ബിപിൻ ചന്ദ്രൻ എന്ന എഴുത്തുകാരനു സിനിമയോടുള്ള ബന്ധം ഈ ഫിക്ഷനിൽ വൃത്തിയായി അറിയുന്നുണ്ട്. മനോഹരമായാണ് പല റഫറൻസും പുള്ളി കൊണ്ടുവരുന്നത്. പോപുലർ റഫറൻസിനൊപ്പം പറഞ്ഞ് വിശ്വസിക്കാൻ സാധിക്കുന്ന ഒരു കഥ നല്ല ഭംഗിയായി പുള്ളി പറഞ്ഞ് പോവുന്നുമുണ്ട്. ബെന്യാമിൻ പറഞ്ഞത് സത്യമാണ് - വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല.