Saudi Vellakka

movie • Malayalam • 2022 • Tharun Moorthy • Sony LIV • Link

ഒരു ചെറിയ സിനിമ. മഹേഷിന്റെ പ്രതികാരത്തിന്റെ ഒക്കെ ഒരു ഫോർമാറ്റ് എന്ന് കഥയെ വിശേഷിപ്പിക്കാം. പറയാൻ മാത്രം കഥയില്ലാത്ത, എന്നാൽ മനുഷ്യന്മാരുമായി കണക്ട് ചെയ്യുന്ന, വലുതല്ലാത്ത, എന്നാൽ ചെറുതല്ലാത്ത ഒരു സിനിമ.

സിനിമയുടെ പറച്ചിൽ തരുന്ന ഫ്രഷ്നസ്സും ഫിക്ഷനുള്ള സ്കോപ്പും, അവസാനം വരെ പിടിച്ച് നിർത്തുന്ന ജീവനുള്ള കഥാപാത്രങ്ങളും ഒക്കെ സിനിമയെ ഗംഭീരമാക്കുന്നു. ലുക്മാൻ, ബിനു പപ്പു, വിൻസി എല്ലാവരും നന്നായി അഭിനയിച്ചു. അയിഷയായി വന്ന ദേവി വർമ്മ ഒന്ന് കരയിപ്പിച്ചു.