സീരീസിന്റെ പേസ് ഇഴച്ചിലായി തോന്നി. എട്ട് എപ്പിസീഡിനുള്ള കണ്ടന്റ് ഇല്ല. ആറ് എപ്പിസോഡിൽ തീർക്കാമായിരുന്നു. ഒരു പക്ഷെ ആലിയാ ഭട്ട് പോലൊരു പ്രൊഡക്ഷൻ കിട്ടിയതിന്റെ ഹൈപ്പാവാം തള്ളി മറച്ചത് പോലെ നിമിഷയുടേത് ഗംഭീര കഥാപാത്രമോ, പർഫോർമൻസോ അല്ല. കഥാപാത്രത്തിന്റെ ഡെപ്തില്ലായ്മ സീരീസിനെ ബാധിക്കുന്നുണ്ട്. പുള്ളിക്കാരി ഇതിലും ഗംഭീരമായി പർഫോം ചെയ്തിട്ടുണ്ട്. അത് പൊലെ റോഷന്റെ ഏത് പത്ത് സിനിമ എടുത്ത് താരതമ്യം ചെയ്താലും ഇത് ആദ്യ അഞ്ചിൽ വരില്ല.
ഡെൽഹി ക്രൈം സംവിധാനം ചെയ്ത റിച്ചി മെഹ്തയിൽ നിന്ന് ഇതിലും ഒതുക്കമുള്ള ഒരു വർക്കാണ് പ്രതീക്ഷിച്ചത്. അത് പോലെ സിനിമാറ്റോഗ്രഫിയും, അനാവശ്യമായി വരുന്ന പല 'മൃഗ ഷോട്ടുകളും' ഇച്ചിരി കഴിഞ്ഞപ്പോൾ കോമഡി ആയി തോന്നാൻ തുടങ്ങി. സായിപ്പാണ് ക്യാമറ പിടിച്ചതെന്ന് വ്യക്തമാക്കുന്ന 'ഇന്ത്യൻ ഷോട്ടുകൾ'.