കണ്ടിരിക്കാവുന്ന ഒരു പോലീസ് പ്രൊസീജിയർ ഡ്രാമയാണ് കേരളാ ക്രൈം ഫയൽസ്. കഥ ആവശ്യപ്പെടുന്നതിലും മാന്യമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനും സ്ഥിരം ക്ലീഷെകളെ മാറ്റി നിർത്താനും സീരീസ് ശ്രമിക്കുന്നു. അജുവിനു പോലീസ് വേഷം ചേരുന്നു എന്ന് മാത്രമല്ല, അത് കരിയറിലെ തന്നെ എറ്റവും നല്ല, പക്വതയുള്ള അഭിയനം കാഴ്ചവയ്ക്കാൻ പുള്ളിക്കാരനു സാധിക്കുന്നു. ലാലും തന്റെ റോൾ വൃത്തിക്ക് ചെയ്തു.
'വൃത്തിയുള്ള' കഥ പറച്ചിലിനാണ് മാർക്ക്. അവാനശ്യ ജമ്പും ഹമ്പും ജമ്പനും തുമ്പനും ഒന്നുമില്ല. നല്ല താളത്തിൽ, പതിയേ, നല്ല രസത്തോടെ കഥ പറഞ്ഞു പോവുന്നു. ആറെപ്പിഡോഡിൽ കാര്യം തീർത്തത് കൊണ്ട് തന്നെ ബിഞ്ച് വാച്ച് ചെയ്യാവുന്ന ഒരു സീരീസ് ആവാൻ കേരളാ ക്രൈം ഫയലിനു സാധിച്ചു.