അടാർ ഐറ്റമാണ്. പ്രത്യേകിച്ച് അതിലെ ആദ്യ കഥ. ടൈറ്റിൽ, സംഭാഷണം, ചാറ്റ്, എല്ലാം കാല്പനീകവും, ഫേസ്ബുക്ക്-ലോകവും ആണ്. കൃത്യമായ മൂന്ന് ആക്റ്റ് ഉള്ള ഒരു ഉഗ്രൻ ഡാർക്ക് കോമഡി. അവസാനം എങ്ങനെ ആവുമെന്ന് എകദേശ ധാരണയുണ്ടെങ്കിലും വിനോയ് അത് ക്ലീൻ ആക്കി സെറ്റ് ആക്കി. ആ ഒരു കഥയെ നോവല്ലയെന്ന് വരെ വിളിക്കാം. ഇച്ചിരി ദൈർഖ്യമുണ്ട്. ബാക്കിയെല്ലാം ചെറുതാണ്. എല്ലാ കഥകളിലും കഥയെക്കാളും ഹൈലേറ്റ് കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകളാണ്. ഫേസ്ബുക്ക് സാഹിത്യകരൻ/കാരി മുതൽ ജീവിക്കാൻ നോവലെഴുതുന്നവൻ വരെ ഒരു ഗംഭീര നിര!