ജീവിതത്തിൽ എറ്റവും തവണ വായിച്ച പുസ്തകങ്ങളിൽ ഒന്ന്. ഒപ്പമുള്ള മറ്റ് പുസ്തകങ്ങൾ ബഷീറും സഞ്ജയനും വികെഎനും പോലുള്ള സർക്കാസ്റ്റിക്ക് കോമഡികളാണ്. നോവൽ ഇത് മാത്രമാണ്. ആഖ്യാന രീതിയിലെ നോൺ ലീനിയർ സ്വഭാവം, ഭാഷയുടെ ഘടന, സംഭവവികാസങ്ങൾ, അത് ഫലിപ്പിക്കാനുള്ള എഴുത്തുകാരന്റെ കഴിവ് അങ്ങനെ ഈ നോവലിനെ ഗംഭീരമാക്കുന്ന പലതുമുണ്ട്.രാഗിണിയേയും ശ്രീനിവാസനേയും വരച്ച് കാണിച്ച് അവരെ മനസ്സിലേക്ക് ഇറക്കുന്നുണ്ട് എഴുത്തുകാരൻ.