White Sound

മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും വന്ന വി. ജെ. ജയിംസ് കഥകളുടെ കഥാസമാഹാരം. വായിച്ചിരിക്കാൻ കൊള്ളാവുന്ന, രസമുള്ള കഥകൾ. കൂട്ടത്തിൽ ഗംഭീരൻ ‘വെള്ളിക്കാശാ’ണ്. നല്ല എഴുത്തും പശ്ചാത്തലവും കഥാഗതിയും. ഗംഭീര സെറ്റിങ്ങ്സ്. ‘പഴനിവേൽ പൊൻകുരിശിനും’, ‘വ്യാജബിംബത്തിനും’ തലയിൽ ഗംഭീര വിഷ്വൽ സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്. വായിക്കാൻ തോന്നിപ്പിക്കുന്ന കഥന രീതി. ‘വൈറ്റ് സൗണ്ട്’ ഇത്തിരി നീണ്ട് പോയതായി തോന്നി. പൂച്ചക്കണ്ണൂള്ള പട്ടി’ ‘ഇരുട്ടുകുത്തി’ എന്നിവ നല്ല ഭാഷയും എഴുത്തുമാണെങ്കിലും എവിടെയോ കേട്ട് മറന്ന, പഴകിയ കഥാഗതി.