Pushapaka Vimanam

നല്ലെഴുത്ത്. നല്ല ശൈലി. നല്ല നിരീക്ഷണങ്ങൾ. കൂടത്തിൽ ഗംഭീരം ‘പുഷ്പക വിമാനം’ എന്ന ചെറുകഥ തന്നെയാണ്. എങ്ങനെ അങ്ങനെ ചിന്തിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന, പിന്നീട് അങ്ങനെ നമ്മളും ഒരുകാലത്ത് ചിന്തിച്ച് കാണില്ലേ എന്ന് വിചാരിപ്പിക്കുന്ന കഥയോട് അടുപ്പിക്കുന്ന കഥനം. എഴുതി ക്ലിഷെ ആക്കാവുന്ന ‘അതിസാഹസികവും’ എഴുത്തിന്റെ ഉറപ്പിൽ നല്ല വായന ആവുന്നു. ‘ക്രിമിനോളജിസ്റ്റും’ ‘മാനിക്വിൻസും’ ആഴമുള്ള നിരീക്ഷണങ്ങളുടെ സ്ത്രിപക്ഷ വായനയാണ്. എഴുത്തിന്റെ കൈയടക്കമാണ് പുസ്തകത്തിന്റെ നടും തൂൺ.