രണ്ട് നോവല്ലകൾ. ‘അറിയാതെ ഒരു പുസ്തകം വായിച്ച് പോവുന്ന കേരളാ കോൺഗ്രസ്സുകാരൻ’ എന്ന പ്രോത്താസീസിന്റെ ഇതിഹാസത്തിന്റെ ത്രെഡ് ഗംഭീരമാണ്. ഖസാക്കിന്റെ ഇതിഹാസത്തിനു മുകളിൽ അത് പണിഞ്ഞ് കൊണ്ടുവരാനും സർക്കാസ്റ്റിക്കായി ചോദ്യം ചെയ്യാനും സാധിക്കുന്നുണ്ട്. നന/നല്ലവരുടെ നഗരം എന്നത് തന്നെ തന്റെ കളിഗമിനാറിലെ കുറ്റവാളുകളുടെ വിപരീത ദിശയായാണ് വിനോയ് പറയുന്നത്. നല്ലവരുടെ നാട്ടിലെ കുറ്റവാളി എന്ന ചോദ്യത്തിനു ഇതിലും ഘനമുള്ള സാധ്യതകൾ ഉണ്ടായിരുന്നു.