മലയാളം ഗ്രാഫിക്ക് നോവൽ എന്ന ‘അസാധാരണത്വമാണ്’ എന്നെ ഈ ബുക്കിലേക്ക് അടുപ്പിച്ചത്. ഈ പുസ്തകം വായിക്കുന്നത് മുൻപായിരുന്നെങ്കിൽ അതൊരു ഭാഗ്യമെന്ന് പറഞ്ഞേനേ! അതിഗംഭീരമാണ് പുസ്തകം. കഥ, ഭാഷ, വര, നാടകീയത എല്ലാം ഒന്നിനൊന്ന് മെച്ചം.ഒരു പരുക്കൻ സിനിമ കണ്ട പോലെ വിയർത്തെഴുനേൽപ്പിക്കുന്ന വരയും വാക്കുകളും.