കേരളത്തിലെ നവാഗതരായ പുതിയ എഴുത്തുകാരും, ആർട്ടിസ്റ്റും ചേർന്നിറക്കിയ അഞ്ച് ഗ്രാഫിക്ക് നോവലുകളുടെ സമാഹാരമാണ്. സ്റ്റുഡിയൊ ജിബ്ലിയെ ഓർമ്മിപ്പിക്കുന്ന മലയാളിത്തമുള്ള ബിഷപ്പിന്റെ ബംഗ്ലാവ്, ഭാഷയിൽ അതിനാടകീയത ഉണ്ടെങ്കിലും, വരികൾ ഒന്നുമില്ലാതെ, വരകൾ കൊണ്ട് മാത്രം കഥ പറയാൻ സാധിക്കുന്ന ‘ചവിട്ട് നാടകം’, മുൻപ് കേട്ട കഥയെങ്കിലും കണ്ണ് നയ്ക്കുന്ന ‘റിട്ടേൺ ടിക്കെറ്റ്’, ഗംഭീര വരയും വരിയുമായി വന്ന ആർദ്രതയുള്ള ‘എന്റുമ്മാമ’, മുൻപ് കണ്ട് മറന്ന പൂമ്പാറ്റയിലെ നോൺ-ഫിക്ഷൻ കഥകളെ ഓർമ്മിപ്പിക്കുന്ന ‘പാലം’ എന്നിങ്ങനെ അഞ്ച് ഗ്രാഫിക്ക് കഥകളാണ് ഈ പുസ്തകത്തിൽ.